നിമിഷങ്ങൾ ...

നിലാവിനെ കാണാതൊരുനാൾ നിനച്ചു നില്ക്കെ ,
കുഞ്ഞു താരകമെന്നോട്‌ മെല്ലെ ചൊല്ലി ,
നേരം കഴിഞ്ഞുപോയ് ,കാലം കൊഴിഞ്ഞുപോയ് ....
കാത്തിരിക്കാനിനി നാളുകൾ തുച്ഛമായി...
ഉദിക്കയില്ലൊരുനാളും നിനക്കയീ -
ബിംബമുദിച്ചിടൂ നീ സ്വയം തെളിയിക്കുവാൻ ...
ഒരു മിന്നാമിനുങ്ങായ് പറന്നിടൂ ഭൂവിലെ -
പാതയോരങ്ങളിൽ ദീപം തെളിയിക്കൂ...
വ്യർത്ഥമാം മോഹാകുസുമങ്ങൾ കാണാതെ
ധന്യമാം സ്നേഹഗാഥ രചിച്ചീടുവിൻ ...
കളയുവാനിനിയില്ല നാളുകൾ നിമിഷമോ -
മൂല്യമാം നിധിപോൽ ,ഒളിച്ചിരിക്കില്ല ...
കടന്നുപോം അറിയാതെ ,നാം പോലുമറിയാതെ ...
നിമിഷനേരം പോലും അസുലഭമായിടാം ...

Comments

Popular posts from this blog

Starting again!

A warm welcome from a fan and a chance to express grattitude