Posts

Showing posts from June, 2017

നിമിഷങ്ങൾ ...

Image
നിലാവിനെ കാണാതൊരുനാൾ നിനച്ചു നില്ക്കെ , കുഞ്ഞു താരകമെന്നോട്‌ മെല്ലെ ചൊല്ലി , നേരം കഴിഞ്ഞുപോയ് ,കാലം കൊഴിഞ്ഞുപോയ് .... കാത്തിരിക്കാനിനി നാളുകൾ തുച്ഛമായി... ഉദിക്കയില്ലൊരുനാളും നിനക്കയീ - ബിംബമുദിച്ചിടൂ നീ സ്വയം തെളിയിക്കുവാൻ ... ഒരു മിന്നാമിനുങ്ങായ് പറന്നിടൂ ഭൂവിലെ - പാതയോരങ്ങളിൽ ദീപം തെളിയിക്കൂ... വ്യർത്ഥമാം മോഹാകുസുമങ്ങൾ കാണാതെ ധന്യമാം സ്നേഹഗാഥ രചിച്ചീടുവിൻ ... കളയുവാനിനിയില്ല നാളുകൾ നിമിഷമോ - മൂല്യമാം നിധിപോൽ ,ഒളിച്ചിരിക്കില്ല ... കടന്നുപോം അറിയാതെ ,നാം പോലുമറിയാതെ ... നിമിഷനേരം പോലും അസുലഭമായിടാം ...